അവിചാരിതമായി കടന്നുവന്ന സാമ്പത്തിക സുനാമിയുടെ തിരതള്ളലില്‍ മിക്ക രാജ്യങ്ങളും വീര്‍പ്പ് മുട്ടനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. സമ്പന്നതയുടെ ഉത്തുംഗതയില്‍ വിരാചിക്കുന്നവരെന്ന് ഊറ്റം കൊണ്ടിരുന്ന വന്‍സ്രാവുകള്‍ വരെ സാമ്പത്തിക സുനാമിയുടെ തിരയിളക്കത്തില്‍ ആടിയുലയുകയാണ്. വികസനത്തിന്റെ അതിവേഗപാതകളൊരുക്കി പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്ന ഗള്‍ഫ് നാടുകളും വിശിഷ്യാ ദുബായിയും മാന്ദ്യത്തിന്റെ കരാളഹസ്തങ്ങളില്‍ പെട്ട് നീറിപ്പുകയുന്നു. പ്രഥമഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് നിര്‍മ്മാണ മേഖലയിലാണ്. ദുബായില്‍ പുതുതായി തുടങ്ങേണ്ടിയിരുന്ന പ്രൊജക്ടുകളെല്ലാം റദ്ദാക്കപ്പെടുകയും നടന്നുകൊണ്ടിരുന്നവ തന്നെ വെട്ടിച്ചുരുക്കുകയും ചെയ്യുന്നത് മാന്ദ്യത്തിന്റെ തീഷ്ണതയും വരാനിരിക്കുന്ന പ്രതിസന്ധിയുടെ സങ്കീര്‍ണ്ണതയും സൂചിപ്പിക്കുന്നു.
ചെലവ് ചുരുക്കലിന്റേയും പ്രതിസന്ധിയെ അതിജീവിക്കാനുള്ള മുന്നൊരുക്കത്തിന്റെയും ഭാഗമായി മിക്ക കമ്പനികളും വലിയ തോതില്‍ തന്നെ ജോലിക്കാരെ പിരിച്ച്വിടാന്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. തുടക്കത്തില്‍ ചെറിയൊരു ശതമാനമാത്തെയാണ് പറഞ്ഞ്വിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പിരിച്ച് വിടല്‍ ക്രമാതീതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ദുബായ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുപ്രകാരം തന്നെ ദിവസവും ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനുമിടയില്‍ ക്യാന്‍സലേഷനുകള്‍ നടക്കുന്നതായാണ് വിവരം. ഇത് ദുബായിലെ അവസ്ഥയെങ്കില്‍ മറ്റിടങ്ങളിലെ സ്ഥിതിഗതികളും വളരെയൊന്നും വ്യത്യസ്തമാവണമെന്നില്ല.വിദഗ്ദരെന്നോ അവിദഗ്ദരെന്നോ ഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന വിധം സര്‍വ്വ മേഖയിലേക്കും മാന്ദ്യം പതുക്കെ പതുക്കെ പടര്‍ന്നു കയറുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്തിന്റെ കമ്പനിയില്‍ 420 പേരില്‍ 400 പേരുടേയും ജോലി നഷ്ടമായിക്കഴിഞ്ഞു. സുഹൃത്തടക്കമുള്ള ബാക്കി ഇരുപത് പേര് തങ്ങളുടെ ഊഴം കാത്തിരിക്കുകയാണ്.
വിദ്യഭ്യാസ യോഗ്യതയും സാങ്കേതിക പരിജ്ഞാനവും ദീര്‍ഘനാളത്തെ അനുഭവസമ്പത്തും വരെയുള്ളവര്‍ പിടിച്ച് നില്ക്കാന് പാടുപെടുമ്പോള്‍ തുഛമായ വേതനത്തിന് പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമായിത്തിരുന്നു. കിടപ്പാടം പണയപ്പെടുത്തിയും പലിശയ്ക്ക് വായ്പയെടുത്തുമൊക്കെ ലക്ഷങ്ങള്‍ മുടക്കിയാണ് മിക്ക തൊഴിലാളികളും വിസ സമ്പാദിക്കുന്നത്. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ഇതിനോടകം പിരിച്ച്വിടപ്പെട്ട നിരവധി പേരുടെ ദൈന്യത നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു. പിരിച്ച് വിടേണ്ട ജോലിക്കാരെ ഓഫീസിലേക്ക് വിളിപ്പിക്കുമ്പോള്‍ മാന്ദ്യത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവരായിരിക്കും ഒരു പക്ഷേ അവിദഗ്ദ തൊഴിലാളികള്‍. വിളിപ്പിച്ചതെന്തിനാണെന്നറിയുമ്പോള്‍ എന്തെന്ത് വികാരങ്ങളാണവരില്‍ മിന്നിമറയുന്നത്. പലരും കേള്‍ക്കുന്നതിനോട് പൊരുത്തപ്പെടാനാവാതെ ആകെ പൊട്ടിത്തകരുന്നു. വിസയുടെ കടം പോലും കൊടുത്തുതീര്‍ക്കാന്‍ ബാക്കിയുള്ളവര്‍, സഹോദരിമാരുടേയോ പെണ്മക്കളുടെയോ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനു് വേണ്ടി സ്വരുക്കൂട്ടിയിരുന്നവര്‍,വിവാഹം മൂലമുള്ള ബാധ്യതകളില്‍ കിടന്ന് നട്ടം തിരിയുന്നവര്‍ , സ്വന്തമായൊരു കിടപ്പാടമെന്ന സ്വപ്നം പാതിവഴിയിലെത്തിനില്‍ക്കുന്നവര്‍ ജീവിതത്തിന്റെ പ്രാരാബ്ധങ്ങളില്‍ പെട്ടുഴലുമ്പോഴും ലഭിക്കുന്ന തുഛമായ വേതനത്തില്‍ സംതൃപ്തിയടഞ്ഞ് കുടുംബത്തിന്റെ പട്ടിണിയകറ്റാനും വേണ്ടപ്പെട്ടവര്‍ക്ക് തണലേകാനും മരുഭൂമിയില്‍ സ്വയം എരിഞ്ഞടങ്ങുന്നവര്‍, അവര്‍ക്ക് തങ്ങളുടെ ജോലി നഷ്ടപെടുന്നത് ചിന്തിക്കാന്‍ വരെ കഴിയാത്തത്പോലെ. തങ്ങളുടെ ദുരിതങ്ങളും പ്രയാസങ്ങളും നിരത്തി പിരിച്ച് വിടരുതെന്ന് കെഞ്ചുകയും യാചിക്കുകയും ചെയ്യുന്നു .പൊട്ടിപൊട്ടിക്കരയുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് അടര്‍ന്ന് വീണ കണ്ണീര് കണങ്ങള്‍ക്ക് ചോര പൊടിയുന്ന മണമുണ്ടായിരിക്കണം. കടങ്ങളുടേയും ബാധ്യതകളുടേയും ആഴവും വ്യാപ്തിയും എണ്ണിയെണ്ണിപ്പറഞ്ഞ് ജോലി നഷ്ടമായാല്‍ ആത്മഹത്യയല്ലാതെ പരിഹാരമില്ലെന്നു വരെ വിതുമ്പലടക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ പലരും പറയുന്നു.ഇങ്ങനെ കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും കരകാണാക്കയത്തില്‍ പെട്ടുഴലുന്ന ഒരുപാട് ഹതഭാഗ്യരുടെ കദനങ്ങളും കണ്ണീരും കൊണ്ട് നിറയുകയാണോരോ ദിനവും.
16 comments:
പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റ്.
പുതുവര്‍ഷത്തില്‍ ഇനിയും ഒരുപാട് നല്ല നല്ല പോസ്റ്റുകള്‍ ഉണ്ടാവട്ടെ.
ഒരുവിധം എല്ലാ മേഖലയും മാന്ദ്യത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞു. ഇതില്‍ നിന്നൊരു രക്ഷ ഉണ്ടാവാതിരിക്കുമോ?
എന്തുചെയ്യാം അതിവേഗത്തിലുള്ള വികസനം പോലെ തിരിച്ചടിയും അതിവേഗത്തിലായി. ആകാശം മുട്ടെ പറന്ന് പന്തലിച്സ്വപ്നങ്ങളില് നിന്നും ആഗ്രഹങ്ങളില്‍ നിന്നൊക്കെയുള്ള ഈ കൂപ്പുകുത്തല്‍ മട്ടുപ്പാവില്‍ നിന്നുള്ള വെറും വീഴ്ചയല്ല, പൊട്ട കിണറിലേക്ക് വീണത് പൊലേയായി. കണ്ടു കൊണ്ടിരിക്കുന്ന നേര്കഴ്ച്ചകള്, കേട്ടുകൊണ്ടിരിക്കുന്ന കണ്ണീര് കഥകള്‍, സാക്ഷിയായി കൊണ്ടിരിക്കുന്ന നൊമ്പരങ്ങള്‍.......... ഹോ!! ഇത് എന്നിലെന്ന പോലെയുള്ള മനുഷ്യന്റെ അഹങ്കാരത്തിനേറ്റതിരിച്ചടിയാണോ? നമ്മള് ഗള്‍ഫ് മലയാളികള്‍ തുല്യത ഇല്ലാത്ത ത്യാഗം
ഏറ്റെടു ക്കുന്നെങ്ങിലും പലപ്പോഴും ഇതിന് നാം പകരം വീട്ടുന്നില്ലേ? നാട്ടില്‍.....
ഒരുപക്ഷെ നാം ഈ നൊമ്പരം പേറുന്നത് അഹങ്കാരത്തിന്റെ മറുപുറത്ത് അല്ലെ? അല്ലെങ്കില്‍ ആഗ്രഹങ്ങളുടെ അടങ്ങാത്ത, ഒരുങ്ങാത്ത
.... .... ....., ആഗ്രഹങ്ങള്‍ അത് തന്നെ.....
കഴിഞ്ഞ തലമുറ തുടക്കം കുറിച്ച ഈ "വികസനം" തുടരാന്‍ നാമും നിര്ബണ്ടിതമായി,,
നല്ലതിലും ചീത്തതിലും
..........................
റഷീദ്
ഞാന്‍ അവിടേക്ക് വരാന്‍ നോക്കുമ്പോള്‍ അവിടെ കുഴപ്പം തുടങ്ങി. എല്ലാം മടക്കി വെച്ചു.
പൊട്ടിപൊട്ടിക്കരയുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് അടര്‍ന്ന് വീണ കണ്ണീര് കണങ്ങള്‍ക്ക് ചോര പൊടിയുന്ന മണമുണ്ടായിരിക്കണം. കടങ്ങളുടേയും ബാധ്യതകളുടേയും ആഴവും വ്യാപ്തിയും എണ്ണിയെണ്ണിപ്പറഞ്ഞ് ജോലി നഷ്ടമായാല്‍ ആത്മഹത്യയല്ലാതെ പരിഹാരമില്ലെന്നു വരെ വിതുമ്പലടക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ പലരും പറയുന്നു.ഇങ്ങനെ കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും കരകാണാക്കയത്തില്‍ പെട്ടുഴലുന്ന ഒരുപാട് ഹതഭാഗ്യരുടെ കദനങ്ങളും കണ്ണീരും കൊണ്ട് നിറയുകയാണോരോ ദിനവും.
തങ്ങൾജി പറയേണ്ടതും എഴുതേണ്ടതുമായ സത്യങ്ങൾക്ക് ആശംസകൾ
നമ്മള് വിചാരിക്കുന്നതിനേക്കാള്‍ വളരെ ഭീതിതമാണവസ്ഥ.. ഊതിവീര്‍പ്പിച്ച് കുമിളകള്‍ ഓരോന്നായി പൊട്ടിയപ്പോള്‍ ശരിക്കും തകരുകയാണു മനക്കോട്ടകള്‍.ഊഹക്കച്ചവടങ്ങളിലും പലിശയിലും പടുത്തുയര്‍ത്തപ്പെട്ട സൗധങ്ങള്‍ നിലം പതിക്കുകയാണ്`്. നമ്മുടെ നാടിനെയും സാരമായി ബാധിക്കുമെന്ന് തന്നെയാണിപ്പോള്‍ പറയുന്നത്. കരുതലോടെ ചിലവഴിക്കാനും പ്രതിസന്ധിയില്‍ തളരാതെ മുന്നേറാനും നമുകാവണം. അതിനു പ്രവാസികള്‍ക്കൊപ്പം അവരുടെ ആശ്രിതരും മനസ്സു വെക്കേണ്ടിയിരിക്കുന്നു.
നമുക്കു ചുറ്റും എന്ത് സംഭവിച്ചാലും എനിക്കൊന്നുമില്ലെന്ന് പറഞ്ഞ് ഇനിയാര്‍ക്കും ചുരുണ്ട് കിടന്നുറങ്ങാനാവില്ല
ഈ ചിന്തകള്‍ക്ക് നന്ദി
എഴുത്തുകാരി,
റഷീദ്,
കുമാരന്,
വരവൂരാന്‍,
ബഷീര്‍ക്കാ,
ആശങ്കകളും അഭിപ്രായങ്ങളും പങ്ക് വെച്ചതിനും ഇവിടേക്ക് വിരുന്നെത്തിയതിനും നന്ദി.
puthu varshathhile aadhya postu manassil orupaadu vishamamundaakki..ethrayethra kudumbhangalaanu ee saambhathhika maandhyathhinte varuthiyilppettu peruvzhiyilaayathu? aarkku avare rekshikkaan pattum?
nalla post; theerthum kaalika prasaktham..
:)
വിജയലക്ഷ്മിചേച്ചി,
ജുനൈദ് ഇരുമ്പഴി,
നിങ്ങളുടെ സന്ദര്‍ശനത്തിനും അഭിപ്രായപ്രകടനത്തിനും നന്ദി.
ഇനിയും ഒരുപാട് നല്ല പോസ്റ്റുകള്‍ പോരട്ടെ!
How is ur condition now i Dxb Bhai?
ഇപ്പോള്‍ തന്നെ ഒരു മാതിരി എല്ലാ മേഖലകളും പെട്ടിരിയ്ക്കുകയാണ്. ഇനിയും കൂടുതല്‍ കടുപ്പമായാല്‍ കുഴഞ്ഞതു തന്നെ...
ഇരട്ടി മധുരം, ഇപ്പോഴത്തെ അവസ്ഥ വിഷമകരം തന്നെ.
ശ്രീ, ദിവസം ചെല്ലുന്തോറും പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണല്ലോ.
സന്ദര്‍ശനത്തിന് രണ്ട് പേര്‍ക്കും നന്ദി.
മാറ്റം ഉണ്ടാവുമെന്നു പ്രതീക്ഷിക്കാം തങ്ങളേ...
മാറ്റം വേണം.എത്രയെത്ര പ്രതീക്ഷകള്‍ക്കു മുകളിലാണു മാന്ദ്യം കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.നാം മലയാളികള്‍ക്കൊരു ഗുണപാഠം കൂടി നല്‍കുന്നുണ്ട് മാന്ദ്യം.പൊങ്ങച്ചവും ധൂര്‍ത്തും ഇനിയെങ്കിലും നാം നിര്‍ത്തിയെങ്കില്‍...!
ഏറെ നാളുകൾക്ക് ശേഷം ഒന്ന് കൂടി വന്നു ഇവിടെ
പോസ്റ്റുകൾക്കും മാന്ദ്യം പിടികൂടിയോ ?
ഓഫ്
ഹുസൈൻ തങ്ങളെയും ഫസൽ തങ്ങളെയും കണ്ടിരുന്നു. മുസ്വഫയിൽ വെച്ച്..
പഴയ താവളം തിരിച്ചു കിട്ടിയോ
Post a Comment