Tuesday, May 19, 2009

പുലി വീര്യം അടങ്ങുമ്പോള്‍.


ശ്രീലങ്കയിലെ പതിറ്റാണ്ട് നീണ്ട രക്തരൂഷിതമായ പോരാട്ടങ്ങല്‍ക്ക് അറുതിവരുത്തി പ്രഭാകരന്‍ ചരിത്രത്തിന്റെ യവനികയിലേക്ക് നീങ്ങുമ്പോള്‍‍‍ ഒരു പാട് ചോദ്യങ്ങള്‍ ഇനിയും ബാക്കിയാവുകയാണ്. ഏറ്റെടുത്ത ദൌത്യവുമായി വിജയതീരമണിയാന്‍ കഴിയാതെ പൂര്‍ത്തീകരിക്കപ്പെടാത്ത തമിഴ് സ്വപ്നങ്ങള്‍ ബാക്കിയാക്കി പ്രഭാകരന്‍ യാത്രയാവുന്നതോടെ തമിഴ്‌ജനതയെ കാത്തിരിക്കുന്നത് സുഖകരമായ ഭാവിയായിരിക്കില്ലെന്നുറപ്പ്. അധികാരി വര്‍ഗ്ഗത്തിന്റെ വിവേചനങ്ങളും വം‌ശവെറി പൂണ്ട നടപടികളും തന്നെയാണ് ലോകത്തെവിടെയുമെന്ന പോലെ ശ്രീലങ്കയിലും സായുധപോരട്ടങ്ങളുടെ സമരഭൂമിക രൂപപ്പെടുത്തിയത്. ഭാഷാന്യൂനപക്ഷങ്ങളായ തമിഴ് ജനതയോട് കാണിച്ച നീതീകരിക്കാനാവാത്ത കൊടുംക്രൂരതകളാണ് അവരെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നത് ചരിത്ര സത്യം. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും നിഷ്ഠൂരമായി കൊന്ന് തള്ളിയ സിം‌ഹളരോടുള്ള അടങ്ങാത്ത രോഷാഗ്നി തമിഴര്‍ക്കിടയില്‍ നീറിപ്പടര്‍ന്നപ്പോള്‍ അത് ഫലപ്രദാമയി മുതലെടുത്താണ് എല്‍ ടി ടി ഇ യിലൂടെ പ്രഭാകരന്‍ കത്തിക്കയറിയത്. തമിഴരുടെ നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ പുന:സ്ഥാപിച്ചെടുക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് മാറി സ്വതന്ത്രമായ തമിഴ് രാഷ്ടത്തിന്റെ സ്ഥാപനമെന്ന കാഴചപ്പാടിലേക്ക് പ്രഭാകരന്‍ ചുവട് മാറുകയും ശ്രീലങ്കന്‍ സൈര്യവുമായി ഘോരമായി ഏറ്റുമുട്ടി സ്വയം ഭരണ പ്രദേശങ്ങള്‍ സ്ഥാപിച്ചെടുത്ത് സമാന്തര സര്‍ക്കാര്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞത് വലിയ കാര്യം തന്നെ.

പുലികളെ ശിഥിലമാക്കിയതും പ്രഭാകരന്‍ കൊല്ലപ്പെട്ടതും ശ്രീലങ്കന്‍ സേനയുടെ മിടുക്കും കഴിവുകൊണ്ടുമാണെന്ന് പൂര്‍ണ്ണമായും അം‌ഗീകരിക്കാനാവില്ല. പുലികള്‍ക്കിടയില്‍ രൂപപ്പെട്ട ഗുരുതരമായ ആഭ്യന്തര സം‌ഘര്‍ഷങ്ങളുടെ ഫലമായി അവരിലെ പ്രമുഖനായിരുന്ന കരുണ ആയിരക്കണക്കിന് അനുയായികളോടൊപ്പം പുലികളോട് സലാം ചെല്ലി പിരിഞ്ഞത് മുതലാണ് അവരുടെ ചുവടുകള്‍ പിഴക്കാനും കാലിടറാനും തുടങ്ങിയത്. പുലിവേട്ടയുടെ പേരില്‍ നിരപരാധികളായ തമിഴ് ജനതക്ക് മേല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അഴിച്ചുവിട്ട പീഢനങ്ങളിലും തമിഴ് ഈഴത്തിന് വേണ്ടി പുലികള്‍ നടത്തിയ പോരാട്ടങ്ങളിലും ഏറ്റുമുട്ടലുകളിലും ഹോമിക്കപ്പെട്ടത് പതിനായിരങ്ങളുടെ ജീവനായിരുന്നു. പതിനായിരങ്ങളുടെ ചോരപ്പുഴയൊഴുകിയ സായുധപോരാട്ടങ്ങള്‍ പ്രഭാകരന്റെ അന്ത്യത്തോടെ താല്‍ക്കാലികമായെങ്കിലും നിഷ്‌ഫലമാവുകയാണ്. പുലിയധീന പ്രദേശങ്ങളെല്ലാം തിരിച്ച് പിടിച്ച ശ്രീലങ്കന്‍ സര്‍ക്കാര്‍ അവിടങ്ങളിലെ തമിഴ് വംശജരോട് നീതിയോടെ വര്‍ത്തിക്കുമെന്ന് ആശിക്കാനും വകയില്ല. ഏതായലും സഫലമാകാത്ത പോരാട്ടത്തിന്റെ ചോര മണക്കുന്ന ചരിത്രം ബാക്കിയാക്കി പ്രഭാകരന്‍ വിടപറയുമ്പോള്‍ ശ്രീലങ്കന്‍ തമിഴരുടെ നെഞ്ചിടിപ്പ് കൂടുമെന്നുറപ്പ്.

7 comments:

ila said...

സൂഹൃത്തേ
ബ്ലോഗ് സന്ദര്‍ശിച്ചു
അപ്പോള്‍ ഒരാശയം.. താങ്കളെയും ഇലയിലേക്കു ക്ഷണിക്കുക എന്ന്..
ഇല ഒരു പബ്ലിക് മീഡിയ പോര്‍ട്ടലാണ്.. ചുവട് വച്ച് തുടങ്ങിയിട്ടേ ഉള്ളൂ..
പ്രധാനമായും നല്ല ബ്ലോഗുകളില്‍ നിന്നും തെരഞ്ഞെടുത്ത ലേഖനങ്ങളും പിന്നെ വ്യക്തികള്‍ നേരിട്ടെഴുതുന്ന ലേഖനങ്ങളുമാണ് ഇലയുടെ ഭാഗം. എന്‍ ജി ഒ കള്‍ക്കും അവരുടെ വാര്‍ത്തകളും വര്‍ത്തമാനങ്ങളും പങ്കുവയ്ക്കാനുള്ള ഒരു വേദിയും ഒരുക്കുന്നുണ്ട്. ഇലയില്‍ ഇടുന്ന എല്ലാ ലേഖനങ്ങള്‍ക്കും മാതൃബ്ലോഗിലേക്ക് ലിങ്ക് കൊടുക്കുന്നുണ്ട്. ഇത് ഒരു അഗ്രിഗേറ്റര്‍ അല്ലെന്നും പറഞ്ഞു കൊള്ളട്ടെ.
താങ്കളുടെ ബ്ലോഗില്‍ നിന്നുള്ള ലേഖനങ്ങളും ഇലയില്‍ ചേര്‍ക്കുന്നതില്‍ വിരോധമുണ്ടാവില്ലെന്നു കരുതുന്നു. മറുപടി അറിയിക്കുമല്ലോ.. കൂടുതല്‍ വിവരങ്ങള്‍ ila.ccയില്‍ നിന്നോ ila4all@gmail.com ല്‍ നിന്നോ ലഭ്യമാണ്.
സമാന്തര മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ ആശയത്തോട് സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നു

Typist | എഴുത്തുകാരി said...

കാത്തിരുന്നു കാണാം, ഇനിയെന്തു്! എന്നു്.
LTTE ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കും.

Dileepan said...

പ്രഭാകരന്‍ യുഗം കഴിഞു....

നമുക്ക് വേറിട്ടു ചിന്തിക്കാം...
രാജപക്സെയില്‍ വിശ്വാസം അര്‍പ്പിക്കാം...
വായനക്കരാ... വിശ്വസ്സിക്കൂ....
ആന്താരാഷ്റ്റ്ട്ര ആയുധ ലൊബി അനുവദിചാല്‍....
ശ്രീലങ്കയില്‍ രാഷ്റ്റ്രീയ സമധാനം ഉണ്ടാകും..
മനസ്സിലാക്കുക സമാധാന ലങ്ക സിംഹളരുടെ കൂടി ആവശ്യം ആണു..
ആന്താരാഷ്റ്റ്ര സമുദ്ര വാനിജ്യയതിന്റെ ഹബ് ആയ കൊലൊംബൊ തുറമുഖം സുരക്ഷിത മെഖല ആവേണ്ടതു തമിഴര്‍ ഉല്‍പ്പടെ ലങ്കന്‍ പൌരന്മരുടെ ശൊഭന ഭാവിക്കു അവശ്യം ആണെന്ന തിരിചരിവ് ഇരു കൂട്ടരിലും ഉണ്ടാക്കുന്നതില്‍ ആവണം ഞാനും നിങളും ഉള്‍പ്പെടുന്ന ആന്താരാഷ്റ്റ്ര സമൂഹതിന്റെ ഇനിയുള്ള ശ്രധ.....
രാജ്പക്സെയുടെ വാക്കുകളില്‍ നമുക്കു വിശ്വാസം അര്‍പ്പിക്കാം...
തമിഴരുടെ പുനരധിവാസത്തില്‍ പങ്കുചേരാം...

അനില്‍@ബ്ലോഗ് // anil said...

പുലികള്‍ സ്വയം വരുട്ടിവച്ച വിന.

ഹന്‍ല്ലലത്ത് Hanllalath said...

ലങ്കയിലെ തമിഴര്‍ക്ക് സമാധാനം ഉണ്ടാകുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം

Mohamedkutty മുഹമ്മദുകുട്ടി said...

ഇനി തങ്ങള്‍സിന്റെ കുരുത്തക്കേട് കിട്ടണ്ട എന്നു കരുതി ഒന്നു കയറി നൊക്കിയതാ,അപ്പോ ഒക്കെ രാഷ്ട്രീയമാണ്.എന്തു ചെയ്യാം? എനിക്കതില്‍ വലിയ പിടിപാടുമില്ല,താല്പര്യവും ഇല്ല!

ബഷീർ said...

അടിച്ചമർത്തപ്പെടലുകൾ ,നീതിനിശേധങ്ങൾ ..എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ ഇത്തരം പ്രസ്ഥാനങ്ങൾക്ക് തഴച്ച് വളരാൻ എളുപ്പമാണ്. നല്ല ലക്ഷ്യത്തിനായാലും മാർഗം വ്യതിചലിക്കുമ്പോൾ ന്യാ‍ായീകരിക്കാൻ കഴിയില്ല. ഇവിടെ ലക്ഷ്യം തന്നെ നീതികരിക്കാനാവുമോ എന്ന സംശയമുണർത്തുന്നു.

സമാധാ‍ാനവും ശാന്തിയും പുലരട്ടെ എന്ന് നമുക്ക് ആശിക്കാം ..