Monday, August 3, 2009

ശിഹാബ് തങ്ങള്‍ക്ക് പ്രാര്‍‌ത്ഥനാപൂര്‍വ്വം


ഒരു മഹാമനീഷി കൂടി കാലത്തിന്റെ യവനികയ്ക്കുള്ളിലേക്ക് നടന്നകന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം കേരളിയ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിടവ് നികത്താനാവാത്തതാണ്. . രാഷ്ട്രീയ നേതാവെന്നതിലുപരി സര്‍വ്വലാരും ആദരിക്കപ്പെടുകയും അം‌ഗീകരിക്കപ്പെടുകയും ചെയ്യുന്ന അതുല്യനായ ജനനായകന്‍ തന്നെയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സര്‍വ്വസൈന്യാധിപതിയായിരുന്നിട്ടും കറപുരളാത്ത മഹനീയ ജീവിതത്തിന്റെ ഉദാത്ത മാതൃകസൃഷ്ടിച്ച് അനേകായിരങ്ങള്‍ക്ക് അത്താണിയായി വര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ജാതി - മത - രഷ്ട്രീയ ചിന്തകള്‍ക്കതീതമായി കൊടപ്പനക്കല്‍ തറവാട്ടിലെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങാന്‍ എത്തിയിരുന്ന അനേകായിരങ്ങള്‍ക്ക് അവലം‌ബമായിരുന്നു ബഹുമാന്യനായ തങ്ങള്‍. നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി തന്റെ സവിധത്തിലേക്കെത്തുന്ന ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവരെ വശ്യമായ പുഞ്ചിരിയോടെയായിരുന്നു അവിടന്ന് സ്വീകരിച്ചാനയിരുന്നത്. ഉപ്പാപ്പമാര്‍ വഴി പൈതൃകമായി ലഭിച്ച സിദ്ധിവിശേഷത്തിലൂടെ പ്രശ്നങ്ങളുടെ കുരുക്കഴിച്ചും പ്രയാസങ്ങള്‍ക്ക് പരിഹാരമേകിയും തന്നെത്തേടിയെത്തുന്നവരെ സം‌തൃപ്തരാക്കിയേ അദ്ദേഹം മടക്കിയിരുന്നുള്ളൂ. അവിടത്തെ സ്നേഹമസൃണമായ ഒരു തലോടല്‍, സാന്ത്വന സ്പര്‍ശം, അതുമല്ലെങ്കില്‍ ഒരു മന്ത്രിച്ച് ഊതല്‍ സന്ദര്‍ശകരുടെ അനുഭൂതിക്കും പ്രശ്നപരിഹാരത്തിനും ഇത് മതിയായിരുന്നു. വിശുദ്ധി പെയ്യുന്ന ആ തിരുമുറ്റത്ത് ഒരിക്കല്‍ ഞാനും പോയിരുന്നു. എന്റെ ഒരു ഗുണകാംക്ഷിയെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന മാനസിക പ്രയാസത്തിന് പരിഹാരം തേടിയായിരുന്നു ആ യാത്ര. ആ മഹാ വ്യക്തിത്വത്തെ നേരില്‍ കാണാനും ഖുര്‍‌ആനിക വചനങ്ങള്‍ ഉരുവിട്ട് കൊണ്ട് അദ്ദേഹം നടത്തുന്ന പരിഹാര രീതികള്‍ക്കും ചികിത്സാ വിധികള്‍ക്കും അനുഭവസാക്ഷിയാവാനും അന്ന് കഴിഞ്ഞത് ഇന്നും മധുരമൂറുന്ന ഓര്‍മ്മയാണ്. അദ്ദേഹം നിര്‍ദ്ദേശിച്ച ചികിത്സാവിധികളിലൂടെ സുഹൃത്തിന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കപ്പെടുകയും ലക്ഷ്യം നിറവേറുകയും ചെയ്തുവെന്നത് വളരെ ചാരിതാര്‍ത്യത്തോടെ ഇന്നും ഓര്‍ക്കുന്നു. അനേകായിരങ്ങള്‍ക്ക് അത്താണിയായി , പ്രഭചൊരിഞ്ഞിരുന്ന ആ സൂര്യ ശോഭ വിടചൊല്ലിയെങ്കിലും ഓര്‍മ്മകളിലെ നിറസാന്നിധ്യമായി എന്നും നമ്മോടൊപ്പമുണ്ടാവും. ആ യോഗിവര്യന്റെ പ്രതാപം ഇനിയുമിനിയും വര്‍ധിക്കുമാറാകട്ടെ .സകല വിധ ഐശ്വര്യങ്ങളും നിറഞ്ഞൊഴുകി അവിടത്തെ അന്ത്യവിശ്രമസങ്കേതം അനുഗ്രഹപൂരിതമാകട്ടെ. ആമീന്‍.

16 comments:

ബഷീർ said...

ഈ അനുസ്മരണം ഉചിതമായി.

രാഷ്ട്രീയ അഭിപ്രായങ്ങൾക്കും ആശയങ്ങൾക്കും അധീതമായി സയ്യിദ് കുടുംബങ്ങളെ സ്നേഹിക്കാനും ആദരിക്കാനും ലോക മുസ്ലിംങ്ങൾ ഉത്സുകരായിരിന്നിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹാദരങ്ങൾ നേടി നമ്മിൽ നിന്ന് കൺ മറഞ്ഞ തങ്ങളുടേ ആഖിറം സന്തോഷപ്രദമാവട്ടെ. എന്ന പ്രാർത്ഥനയോടെ

Typist | എഴുത്തുകാരി said...

അദ്ദേഹത്തിനു് ആദരാഞ്ജലികള്‍.

കരീം മാഷ്‌ said...

മാഷിന്ടെ തൂലിക: ശിഹാബ്‌ തങ്ങളെന്ന ബദ്‌ര്‍
ആ മഹാന്റെ ഓര്‍മ്മകളുമായി ഞാനും.........!

monu said...

നല്ല എഴുത്ത് കാരെ സ്വാഗതം ചെയുന്നു , നിങ്ങളുടെ ബ്ലോഗുകള്‍ വളരെ വിലയേറിയതാണ് അത് പോസ്റ്ചെയ്യനും ഒരുപാടു പ്രവാസി വായനക്കരുല്ലതുമായ www.gulfmallu.tk വില്‍ പോസ്റ്റ്‌ ചെയ്‌വാനും അപേക്ഷിക്കുന്നു , നല്ല കമന്റ്‌ കിട്ടും എല്ലാ ബവുകളും നേര്നുകൊണ്ട്

നൌഷാദ് ചാവക്കാട് said...

ജാതിമത,കക്ഷിരാഷ്ടീയ ഭേദമന്യെ കേരളസമൂഹത്തിനാകമാനം തീരാനഷ്ട്ടമാണ് തങളുടെവിയോഗം.മഹാനായ അദ്ദേഹത്തിന്റെ പരലോകത്ത് കാരുണ്യകടാക്ഷങളും അനുഗ്രഹാതിരേകങളും വര്‍ഷിക്കേണമേ.......എന്ന പ്രാര്‍ത്തനയോടെ

ശ്രീ said...

ആദരാഞ്ജലികള്‍...

നരിക്കുന്നൻ said...

നേരം ഇനിയും പുലരും പക്ഷേ,
ഈ സൂര്യനേക്കാൾ ഇനിയൊരു പൊൻപ്രഭയുണ്ടാവില്ല.
രാത്രി ഇനിയും വരും പക്ഷേ,
ഈ ചന്ദ്രനേക്കാൾ നിലാവിന് ശോഭയുണ്ടാവില്ല.

വീകെ said...

അദ്ദേഹത്തിന് ആദരാഞ്ജലികൾ.

ഗീത said...

ശ്രീ. തങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊള്ളുന്നു.

കാസിം തങ്ങള്‍ said...

ബഷീര്‍ വെള്ളറക്കാട്‌ / pb
Typist | എഴുത്തുകാരി
കരീം മാഷ്‌
monu
നൌഷാദ് ചാവക്കാട്
ശ്രീ
നരിക്കുന്നൻ
വീ കെ
ഗീത്

പ്രാര്‍ത്ഥനകള്‍ക്ക് നന്ദി, വായനയ്ക്കും.

Sabu Kottotty said...

ഇപ്പോഴാണ് ഇവിടെയെത്താന്‍ സാധിച്ചത്.

കുടപ്പനയ്ക്കല്‍ പലവട്ടം പോകാന്‍ സാധിച്ചിട്ടുണ്ട്. ഒരിയ്ക്കല്‍പ്പോലും തറവാടിന്റെ ഗെയ്റ്റ് അടഞ്ഞുകിടക്കുന്നത് കണ്ടിട്ടില്ല. എന്തിനാണ് ഇങ്ങനെ ഒരു ഗെയ്റ്റെന്നു ചോദിച്ചപ്പോള്‍ തുറന്നിടാനും വേണ്ടേ ഒരു ഗെയ്റ്റെന്നാണ് ചിരിച്ചുകൊണ്ടു തങ്ങള്‍ ചോദിച്ചത്. കുടപ്പനയ്ക്കല്‍ തറവാട്ടിലെ ഗെയ്റ്റ് തുറന്നിടാന്‍ മാത്രമുള്ളതായിരുന്നു... അദ്ദേഹത്തിന്റെ പരലോക ജീവിതം നാഥന്‍ സന്തോഷപ്രദമാക്കട്ടെ...

വിജയലക്ഷ്മി said...

chila kaaranangalaal kurachaayi blogilninnum vittunilkkukayaayirunnu...
aa mahaavekthikku munnil namikkunnu.. vaikiyaanengilum aadaraanchalikal arppikkunnu..

poor-me/പാവം-ഞാന്‍ said...

Good people will be remembered for ever

നിരൂപകന്‍ said...

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

ഒന്നു ചോദിച്ചോട്ടെ,ഹജ്ജ് കച്ചവടം നടത്തി ആളുകളെ പറ്റിച്ച് കാശുണ്ടാക്കിയ വാടാനപ്പള്ളിക്കാരന്‍ തങ്ങളുടെ ആരെങ്കിലുമാണോ താങ്കള്‍?

ബഷീർ said...

ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. അദ്ധേഹത്തിന്റെ ആഖിറം സന്തോഷപ്രദമാവട്ടെ ആമീൻ


എത്ര വേഗമാണു കാലംനമ്മെ പിന്നിലാക്കി നടന്നകലുന്നത്..നമ്മുടെ ആയുസിൽ നിന്നും ഒരു വർഷം കൂടി കൊഴിഞ്ഞു. ഖബറിലേക്കുള്ള ദൂരം കുറയുന്നു.. ഓർക്കാൻ നമുക്ക്സമയമില്ല..

ഹംസ said...

തങ്ങളുമായി അദ്ദേഹത്തിന്‍റെ കിടപ്പു മുറിയില്‍ വെച്ച് കൂടികാഴ്ച നടത്താന്‍ ഭാഗ്യമുണ്ടായിട്ടുണ്ട് എനിക്ക് . അദ്ദേഹത്തിന്‍റെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു.
അദ്ദേഹത്തിന്‍റെയും നമ്മുടെയും പരലോക ജീവിതം സന്തോഷപ്രദമാക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.