Sunday, July 20, 2008

നിരപരാധിയെ കശാപ്പു ചെയ്യുന്നവരോട്

ക്ളസ്റ്റര്‍ മീറ്റിംഗ് തടസ്സപ്പെടുത്താനെത്തിയ യൂത്ത് ലീഗുകാരുടെ അടിയും ചവിട്ടുമേറ്റു പ്രധാനധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം ചരിത്രത്തിലെ തീരാകളങ്കമായി . പാവനമായ മതത്തിന്റെ ലേബലില്‍ കൊള്ളരുതായ്മകള്‍ കാട്ടിക്കൂട്ടുന്നവര്‍ മതത്തിന്റെ അന്തസ്സത്തയെ കളഞ്ഞ് കുളിക്കുകയാണ്‌. നിരപരാധിയായ ഒരു മനുഷ്യന്റെ ജീവനെടുത്തിട്ട് വേണേ സമരവും പ്രക്ഷോഭങ്ങളും എഴുന്നള്ളിക്കാന്‍. ഒരു നിരപരാധിയെ കൊല്ലുന്നവന്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊന്നവനെപ്പോലെയാണെന്ന് പഠിപ്പിക്കുന്ന മഹത്തായ ആശയത്തെ പരസ്യമായി അവഹേളിച്ചിരിക്കുകയാണ്‌ ലീഗുകാര്‍. അതും പാഠപുസ്തകത്തിലെ വിവാദഭാഗങ്ങള്‍ തിരുത്തലിന്‌ വിധേയമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്‌ ശേഷമാണ്‌ ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് ലീഗുകാര്‍ നേതൃത്വം നല്‍കുന്നത്. എന്തായാലും കാലവും ചരിത്രവും ലീഗിന്‌ മാപ്പ് നല്‍കില്ലെന്നുറപ്പ്.

6 comments:

റഫീക്ക് കിഴാറ്റൂര്‍ said...

ഈ ദാരുണ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
അവരുടെ കുടുംബത്തിന്‍റെയും,പൊതുസമൂഹത്തിന്‍റെയും
ദുഖത്തില്‍ പങ്കു ചേരുന്നു.
ഇനി ഇങ്ങിനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.

ബഷീര്‍ വെള്ളറക്കാട്‌/pb said...

രാഷ്ടീയം തലക്ക്‌ പിടിച്ചാല്‍ സംഭവിക്കുന്നത്‌ ഇവിടെയും സംഭവിച്ചു

നയിക്കുന്നവരുടെ ഗുണം കൂടി വെളിവാക്കുന്നു ഈ സംഭവങ്ങളിലൂടെ..

ലക്ഷ്യമെന്തെന്നറിയാത്ത ആള്‍ക്കൂട്ടം

അടകോടന്‍ said...

മതം തലക്ക് പിടിച്ചാലും ഇങനെയൊക്കെ നടക്കുമോ ആവൊ...
O T. 'ചേകന്നൂര്' എന്നത് ഒരു സ്തലത്തിന്‍റെ പേരല്ലെ...

ഒരു സ്നേഹിതന്‍ said...

ഇനി ഇങ്ങിനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.

മോനൂസ് said...

തെറ്റ് ആര് ചെയ്താലും തെറ്റ് ത്ന്നെ,എന്ന് കരുതി
ലീഗ് മാത്രമെ തെറ്റ് ചെയ്യാറുള്ളൂ എന്ന് പറ്യാൻ കഴിയ്യില്ല. കണ്ണൂരിൽ സംഭവിക്കുന്നതിന്റെ ഒരു
ശതമാനം പോലും മലപ്പുറത്തു സംഭവിക്കുന്നില്ല,
ഇതിന്ന് ഒരു പരിധി വരെ കാരണം ലീഗിന്റെ
സാനിധ്ധ്യമാണ്..

Manu said...

hi njan veruthe paranchathanu.eniku athrayum valiya aagrahangal onum illa..ketto..