Saturday, July 12, 2008

കോഴിക്കോട് എയര്‍പോര്‍‌ട്ടിലെ "സാറന്‍മാര്‍"

ഏഴ് വര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ കോഴിക്കോട് എയര്‍പോട്ട് വഴി യാത്ര ചെയ്യാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചത് ഈയടുത്താണ്. നെടുമ്പാശ്ശേരി , തിരുവനന്തപുരം എയര്‍പോട്ടുകള്‍ വഴി പല തവണ യാത്രചെയ്തിട്ടുണ്ടെങ്കിലും കോഴിക്കോട് വഴിയുള്ള യാത്രാമോഹം പൂവണിയാതെ കിടക്കുകയായിരുന്നു. മോഹിപ്പിക്കുന്ന വാഗ്ദാനവുമായി "റാക് എയര്‍വേയ്സ് " കോഴിക്കോട്ടേക്ക് പറക്കന്‍ തുടങ്ങിയപ്പോളാണ്‌ സഫലമാകാതെ കിടന്നിരുന്ന യാത്രയ്ക്ക് കളമൊരുങ്ങിയത്.വാര്‍ഷികാവധിക്ക് നാട്ടില്‍ പോകാന്‍ റാക് എയര്‍വേയ്സില്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റും തരപ്പെടുത്തി. മെയ് അവസാനവാരമായിരുന്നു യാത്ര. പറഞ്ഞ് മാത്രം കേട്ടിട്ടുള്ള കോഴിക്കോടന്‍ സാറുമാരുടെ "ഹൃദയ വിശാലതയ്ക്ക് " ഇരയാക്കപ്പെടുമോയെന്ന ആശങ്കയോടെ തന്നെയായിരുന്നു യാത്ര.

വിമാനം റാസല്‍ഖൈമയില്‍നിന്ന് പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങുന്നതിന്റെ മുമ്പ് തന്നെ എയര്‍പോട്ടിന്റെ മഹത്വമറിയിച്ചുകൊണ്ടുള്ള അനൌണ്സ്മെന്റ് വരാന്‍ തുടങ്ങി. ലാന്റ് ചെയ്യാന്‍ സ്ഥല സൌകര്യം കുറവായതിനാല്‍ വിമാനമിറങ്ങാന്‍ അര മണിക്കൂര്‍ വൈകുമെന്ന അറിയിപ്പും തുടര്‍ന്ന് എയര്‍പോട്ടിനു മുകളില്‍ വട്ടം കറങ്ങലുമെല്ലാം കഴിഞ്ഞ് ഒരുവിധം പറന്നിറങ്ങി. ഇമിഗ്രേഷനും കസ്റ്റംസുമെല്ലാം കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ കടക്കാന്‍ കഴിഞ്ഞ ആശ്വാസത്തില്‍ പുറത്തേക്കുള്ള വഴി ലക്ഷ്യം വെച്ചു നീങ്ങുമ്പോള്‍ അതാ അവസാന കടമ്പയായി മറ്റൊരു സാറ്. ഇലക് ട്രോണിക് ഐറ്റംസ് എന്തൊക്കെയുണ്ടെന്ന ചോദ്യത്തോടെയാണ്‌ സാര്‍ എതിരേറ്റത്. കാര്യമായിട്ടൊന്നുമില്ലെന്ന മറുപടിയില്‍ തൃപ്തനാവാതെ ലഗേജ് വീണ്ടും സ്കാന്‍ ചെയ്യാനാവശ്യപ്പെട്ടു. സ്കാനിങ്ങില്‍ ഒരു ക്യാമറ കണ്ടപ്പോള്‍ വിരട്ടാനുള്ള ശ്രമമായി പിന്നെ. ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, ജോലി, ശമ്പളം എന്നിവ ചോദിച്ച് കുറിച്ചെടുത്തു.പിന്നെ പതിഞ്ഞ സ്വരത്തില്‍ സാറിന്റെ ശബ്ദം പുറത്ത് വന്നു. "സാറിനുള്ളത് ഇവിടെ വെചോളൂ".പറഞ്ഞ് മാത്രം കേട്ടിരുന്ന കോഴിക്കാടന്‍ സാറന്‍മാരുടെ ഹൃദയ ശുദ്ധി നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്താല്‍ പുറത്ത് കടക്കുമ്പോള്‍ , സാറിന്‌ വെച്ച് നീട്ടാന്‍ ഒരു നാണയത്തുട്ട് പോലും എന്റെ പോക്കറ്റില്‍ ഇല്ലാതെ പോയല്ലോയെന്നോര്‍ത്ത് പരിതപിക്കുകയായിരുന്നു ഞാന്‍

8 comments:

ബഷീർ said...

പിന്നെ എങ്ങി നെ കഴുകന്മാരില്‍ നിന്നു രക്ഷപ്പെട്ടു ?

അപ്പോള്‍ നാട്ടിലായിരുന്നുവല്ലേ...

പ്രവാസഭൂമിയിലേക്ക്‌ വീണ്ടും സ്വാഗതം ..ബൂലോകത്തേക്കും..

പാമരന്‍ said...

ചുമ്മാ പേടിപ്പിക്കല്ലെ. ഞാന്‍ കോഴിക്കോടേയ്ക്ക്‌ ടിക്കറ്റെടുത്തിരിക്ക്വാ..

Unknown said...

ezhu varshathinid aadyamayittano ingine? nammalokee oru padu kettathaa

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

അടുത്ത പ്രാവശ്യം വരുമ്പൊള്‍ , അല്പ്പം അപ്പി നന്നായി പായ്ക്ക് ചെയ്തു കൊണ്ടു വരിക. ഇത്തരം സാറ്നമാര്‍ക്ക് ഇത് നന്നായി അങ്ങ് കൊടുത്തെക്കുക. എന്താ?

നരിക്കുന്നൻ said...

എന്തിനും ഏതിനും ഈ ഇലക്ട്രോണിക്സിനെ ആശ്രയിക്കുന്ന ഈ യുഗത്തിൽ അവർ ചോദിച്ചില്ലങ്കിലേ അത്ഭുതമുള്ളൂ. ഇത് അവരുടെ സ്ഥിരം ചോദ്യമാണന്നാ തോന്നുന്നേ.. 3 പ്രാവശ്യം യാത്ര ചെയ്തപ്പോഴും അവർ എന്നോടും ചോദിച്ചു. ഇലക്ട്രോണിക്സ് സാധനങ്ങൾ ഉണോ എന്ന്.

ഒരു സ്നേഹിതന്‍ said...

"സാറിനുള്ളത് ഇവിടെ വെചോളൂ".

എന്നിട്ട് സാറിന് എന്ത് കൊടുത്തു?

രസികന്‍ said...

തങ്ങൾസിന്റെ അനുഭവം വളരെ ശരിയാണ് കോഴിക്കോട് എയർപോർട്ടിലെ സാറന്മാർ പലതരത്തിൽ പണം ഈടാക്കുന്നുണ്ട് ഇതാ ഇവിടെ കോഴിക്കോടൻ എയർപ്പോർട്ടിലെ സാറന്മാരെപറ്റിയുള്ള മറ്റൊരു കഥ

ശ്രീ said...

എവിടെയായാലും കൈക്കൂലിയ്ക്കൊരു കുറവുമില്ല