വിശുദ്ധ റമദാനിന്റെ പുണ്യ ദിനരാത്രങ്ങള്‍ക്ക് വിട. ഇനി ഈദുല്‍ ഫിത്വറിന്റെ പൊന്‍ സുദിനം.
നോമ്പിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവും വിശ്വാസ ദൃഢതയും ശിഷ്ടജീവിതത്തിലും നില നിര്‍ത്താന്‍ നമുക്കാവട്ടെ. സമൂഹത്തിലെ പാവപ്പെട്ടവരുടെ യാതനകളും വേദനകളും തിരിച്ചറിയാനും ആവും വിധം അവര്‍ക്ക് കൈത്താങ്ങാനും നമുക്കാവട്ടെ. പശിയടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവന്റെ വിലാപങ്ങളിലേക്ക് കാതുകൊടുക്കാന്‍ നോമ്പിന്റെ പകലുകളില്‍ നാമനുഭവിച്ച വിശപ്പ് ഹേതുവാകണം. നിരാലംബരുടെ കണ്ണീരൊപ്പാനും ആവും വിധം അവര്‍ക്കത്താണിയായി വര്‍ത്തിക്കാനും ശ്രമിക്കാം നമുക്ക്. ‘ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണകാണിക്കുക, എങ്കിലേ സൃഷ്ടാവ് നിങ്ങള്‍ക്ക് കാരുണ്യം ചൊരിയുകയുള്ളൂ എന്ന വിശുദ്ധ വാക്യം നമുക്കൊരു പ്രചോദനമാകട്ടെ.
വീടും നാടും വിട്ട് അന്യദേശങ്ങളില്‍ ചേക്കേറിയ പ്രവാസികള്‍ക്ക് ഈദും ആഘോഷവുമെല്ലാം എന്നും നൊമ്പരങ്ങളുടേത് തന്നെ. വിരഹത്തിന്റെ പ്രവാസ ഭൂമികയില്‍ എനിക്കിത് പത്താമത്തെ ഈദുല്‍ ഫിത്വര്‍. വിരഹത്തിന്റെ വേദന ഉള്ളില്‍ കനലായെരിയുമ്പോഴും എന്നേക്കാള്‍ പ്രയാസമനുഭവിക്കുന്നവരിലേക്ക് നോക്കുമ്പോള്‍ ഞാനെത്ര ഭാഗ്യവാന്‍. ഏവര്‍ക്കും സ്നേഹോഷ്മളമായ ഈദുല്‍ ഫിത്വര്‍ ആശംസകള്‍.
5 comments:
ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണകാണിക്കുക, എങ്കിലേ സൃഷ്ടാവ് നിങ്ങള്‍ക്ക് കാരുണ്യം ചൊരിയുകയുള്ളൂ എന്ന വിശുദ്ധ വാക്യം നമുക്കൊരു പ്രചോദനമാകട്ടെ.
(നമുക്കേവർക്കും പ്രചോദനമാകട്ടെ) ആമീൻ...
നന്മയുടെയും സഹനത്തിന്റെയും പാതയിലാണ്
യഥാര്‍ത്ഥ ഈശ്വരനെ കണ്ടുമുട്ടുക ..
ആശംസകള്‍ ..:)
ആശംസകള്‍ ഇനി അടുത്ത പെരുന്നാളിനായി അഡ്‌വാന്‍സ് :)
പൊടി തട്ടി പോസ്റ്റ് തുടങ്ങൂ.. ആശംസകള്‍
പുതിയ പോസ്റ്റ് തപ്പി വന്നതാണു...
ആശംസകളോടെ...
സന്തോഷം ,,,,പുതിയ പോസ്റ്റുകള്‍ വരട്ടെ ‘!!!!!
Post a Comment