Wednesday, April 2, 2008

ദൃശ്യ മാധ്യമങ്ങള്‍ വിതക്കുന്ന ദുരന്തങ്ങള്‍

കരളലിയിപ്പിക്കുന്ന ഒരു വാര്‍ത്ത ഇന്നത്തെ പത്രങ്ങളില്‍ വായിക്കാന്‍ കഴിഞ്ഞു. ഒരു പത്തു വയസ്സുകാരിയുടെ ദാരുണമായ മരണത്തിന്റെ വാര്‍ത്ത.താന്‍ കണ്ട സീരിയലിലെ ആത്മഹത്യയുടെ രംഗം സഹോദരങ്ങള്‍ക്കു മുമ്പില്‍ അഭിനയിച്ച് കാണിക്കുമ്പോള്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരണപ്പെടുകയായിരുന്നു ഈ ബാലിക.മനുഷ്യനെ അലസനും വികാരജീവിയുമാക്കി മാറ്റുന്ന കണ്ണീര്‍ പരമ്പരകളും , അവ നിര്‍ലജ്ജം പ്രദര്‍ശിപ്പിച്ചുവിടുന്ന ടി വി ചാനലുകളും ഇനിയുമെത്ര രക്തസക്ഷികളെ സമൂഹത്തിന്‌ സമ്മനിക്കാനിരിക്കുന്നു

4 comments:

CHANTHU said...

ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

വിഢിപെട്ടികളില്‍ നിറയുന്ന അസാംസ്ക്കാരീക ബുദ്ധിശൂന്യ നിരര്‍ഥകങ്ങളായ ഉല്ലാസകാഴ്ചകള്‍ മനുഷ്യ ജീവിതങ്ങള്‍ക്കുമേല്‍ തീര്‍ക്കുന്ന ദുരന്തങ്ങളിലെ സീരിയല്‍ ചിത്രങ്ങളിലൊന്നാണിത്‌. തീര്‍ച്ചയായും സമൂഹത്തിന്റെ ഗൗരവമാര്‍ന്ന ശ്രദ്ധപതിയേണ്ട വിഷയം തങ്ങള്‍ നന്നായി ഈ വിളിച്ചു പറയല്‍. കാതുള്ളവര്‍ കേള്‍ക്കെട്ടെ.

ഫസല്‍ ബിനാലി.. said...

പുതു വാര്‍ത്ത വരുംവരെ
വിവാദമായ്, പുകഞ്ഞും ജ്വലിച്ചും
കപടമുഖം വലിച്ചു കീറാന്‍
ത്രാണിയില്ലാത്ത വെപ്പു കൈകള്‍
നുണപൊതിഞ്ഞ വാക്കു മൊഴിയും
വാടകക്കെടുത്ത നാക്കുകള്‍....

ബഷീർ said...

ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം.. ചര്‍ച്ചയില്‍ മാത്രമൊതുക്കാന്‍ പാടില്ലാത്ത വിഷയവും.. എത്രയോ സംഭവങ്ങള്‍.. അഞ്ചു കുരുന്നുകള്‍ ആത്മഹത്യക്കൊരുങ്ങിയ സംഭവം നാട്ടില്‍ നിന്നറിഞ്ഞു..വിശദമായി എഴുതുന്നുണ്ട്‌..