Friday, May 2, 2008

ഈ മനുഷ്യപ്പിശാചിനെ എന്ത് ചെയ്യണം.

മനഃസാക്ഷിയെ ഞെട്ടിക്കുന്ന പൈശാചികമായ ഒരു വാര്‍ത്ത വിയന്നയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വന്നിരുന്നു. സ്വന്തം മകളെ നീണ്ട ഒരു പാട് വര്‍ഷങ്ങള്‍ വീട്ട് തടങ്കലിലിട്ട് ലൈംഗികമായി പീഡിപ്പിക്കുകയും കാമ കേളികള്‍ക്ക് വിധേയനാക്കുകയും ഏഴോളം കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത മനുഷ്യ രൂപമണിഞ്ഞ പിശാചിന്റെ കഥ. സ്വന്തം മകളില്‍ ഇയാള്‍ ജന്മം നല്‍കിയ പെണ്‍കുട്ടികളെയും തന്റെ കാമവെറിക്കിരയാക്കുകയും മാനസിക വിഭ്രാന്തിയിലേക്ക് അവരെ തള്ളിയിടുകയും ചെയ്ത ഈ രാക്ഷസന്‌ എന്ത് ശിക്ഷയാണ്‌ നല്‍കേണ്ടത്.
ഡി എന്‍ എ ടെസ്റ്റില്‍ മുത്തച്ചന്‍ തന്നെ അച്ചനെന്ന് തെളിഞ്ഞ റിപ്പോര്‍ട്ട് ഇവിടെ

10 comments:

Leenu said...

വിയന്നയില്‍ മാത്റമല്ല കേരളത്തിലും ഇങ്ങിനെ ഉള്ള ആള്‍ക്കാരുണ്ട്‌ പക്ഷെ സമൂഹം വിജില്‍ ആയതിനാല്‍ നടക്കുന്നില്ലെന്നു മാത്റം നമുക്കെന്തു ചെയ്യാന്‍ പറ്റും കാസിമേ, ദൈവം അവനെ ശിക്ഷിക്കുമെന്നു പ്റതീക്ഷിക്കാം ഒരു ഡൌട്ട്‌ , ആദാമിനും ഹവ്വക്കും രണ്ടൂ കുട്ടികള്‍ കായേനും ആബേലും അതില്‍ കായേന്‍ ആബേലിനെ കൊന്നു പിന്നെ എങ്ങിനെ ബാക്കി തലമുറ ഉണ്ടായി? ഹവ്വയെ കായീന്‍ പ്റാപിച്ചിരിക്കണമല്ലോ അല്ലെങ്കില്‍ ആദാമിനു പിന്നീടുണ്ടായ പെണ്‍മക്കളെ കായീന്‍ പ്റാപിച്ചിരിക്കണമല്ലോ

ബഷീര്‍ വെള്ളറക്കാട്‌ said...

ശരിയായ ശിക്ഷ അവനെ കാത്തിരിക്കുന്നുവെന്ന് അറിയാത്തവര്‍ ..
പിശാചുക്കള്‍ ഇത്തരത്തില്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരികയാണു..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളിലും ഇതൊക്കെ നടക്കുന്നു,വിയന്നയില്‍ മാത്രമല്ല
ഞാനും താങ്കളും ഉള്‍പ്പെട്ട ഈ സമൂഹത്തെകുറ്റം പറയണൊ അതോ ഒരു വ്യക്തിയെ കുറ്റം പറയണോ..?

അഞ്ചല്‍ക്കാരന്‍ said...

കേരളത്തിലെ ഒരു ഗ്രാമത്തില്‍ രണ്ടുമാസം മുമ്പ് നമ്മുടെ ഒരു തനത് മലയാളീ പിതാവ് തന്റെ മകളെ ബലാല്‍‌സംഗം ചെയ്ത് കൊലപ്പെടുത്തി തെയിലക്കാട്ടില്‍ കെട്ടിവെച്ച കഥ ഇങ്ങിനെയൊരു വാര്‍ത്തക്ക് വേണ്ടി വിയന്ന വരെ പോയ താങ്കള്‍ കേള്‍ക്കാ‍തിരുന്നതാ‍ണോ?

lakshmy said...

മാനസീകരോഗങ്ങള്‍ക്ക് സ്ഥലഭേദമില്ലല്ലൊ. മനുഷ്യന്‍ പുരോഗമിച്ചു പുരോഗമിച്ച് പ്രാക്രിതയുഗത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. ലോകാവസാനം അധികം ദൂരത്താവാതിരുന്നെങ്കില്‍

യാരിദ്‌|~|Yarid said...

അപ്പോള്‍ സ്വന്തം ചെറുമകളേക്കാളും പ്രായം കുറഞ്ഞ പെണ്‍‌കുട്ടികളെ കല്യാണം കഴിക്കുന്ന ആള്‍കാരെ എന്തു ചെയ്യണം “തങ്ങളെ”..? അതും ബലാത്സംഗമല്ലെ???

Anonymous said...

ചെലപ്പോള്‍ അങ്ങേരു് വല്ല പുതിയ മതത്തിന്റെയോ മറ്റോ പ്രവാചകനായിരിക്കും. ഒരു വെളിപാടുവഴി ദൈവം പറഞ്ഞിട്ടായിരിക്കും അയാളതു് ചെയ്തതു്. ആരറിഞ്ഞു?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രാകൃതമ്മനൂഷ്യന് ഇതിലുമധികം ബോധമുണ്ടായിരുന്നു

Meenakshi said...

മനുഷ്യന്‍ മൃഗമാവുകയല്ല. മനുഷ്യന്‍ മൃഗമല്ലാതാകുകയാണ്‌. ഇപ്പോള്‍ മൃഗങ്ങള്‍ പോലും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങള്‍ "മാനസികരോഗം" എന്ന വിശുദ്ധലേബലില്‍ മനുഷ്യന്‍ ചെയ്യുന്നു.

Sapna Anu B.George said...

തങ്ങളേ.....ഇതിനു വിയന്നവരെയൊന്നും പോകണ്ട്??? ഇന്നത്തെ പത്ര മാസികകള്‍ വായിക്കു.....ഇതിലും പ്രാകൃത വിക്രിയകള്‍ വായിക്കമല്ലോ...ദൈവത്തിന്റെ പേരില്‍!!!!